മഹാലിംഗ ഘോഷയാത്രാ ബാലാലയത്തിലെ ശ്രീ മഹാദേവന്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് 12 ജ്യോതിലിംഗ ക്ഷേത്രങ്ങളില്‍ നിന്നും ശേഖരിച്ച അനുഗ്രഹീത മണ്ണും പുണ്യ തീര്‍ത്ഥങ്ങളും ധാതുക്കളും പൂജാദ്രവ്യങ്ങളുമടങ്ങിയ കിണറിനു മുകളിലാണ്. പാതാള ഗംഗയുടെ സാന്നിദ്ധ്യ സങ്കല്‍പ്പമാണ് വിശുദ്ധമായ കിണര്‍. ഭാരതത്തിലെ പുണ്യനദികളില്‍ നിന്നും ശേഖരിച്ച തീര്‍ത്ഥമാണ് ഉറവയില്‍ ലയിപ്പിച്ചിട്ടുള്ളത്. പുണ്യജലം നിരന്തരം പ്രവഹിക്കുന്ന ഉറവയ്ക്കുള്ളിലേയ്ക്ക് ഒരു കൈ വലുപ്പത്തില്‍ ഒരു കവാടമുണ്ട്. മഹാശിവലിംഗത്തെ ആരാധിക്കാനെത്തുന്ന ഭക്തര്‍ സ്വേച്ഛയാല്‍ ഇവിടെ സ്വര്‍ണവും വെള്ളിയും സമര്‍പ്പിക്കുന്നു. 2124 ല്‍ മഹാലിംഗം വെള്ളിയിലും 108 -ാം വര്‍ഷമായ 2125 ല്‍ സ്വര്‍ണത്തിലും പണികഴിപ്പിക്കും. ഇതിനാവശ്യമായ ദ്രവ്യമായിരിക്കും ഒരു നൂറ്റാണ്ടോളം ഭക്തര്‍ കിണറ്റില്‍ ശേഖരിക്കുക. മഹാലിംഗം പൂര്‍ത്തിയാകുമ്പോള്‍ ദേശദേശാന്തരങ്ങളിലായി കോടിക്കണക്കിന് ഭക്തര്‍ അഭിഭേഷകം ചെയ്ത 432 മുഖങ്ങളുള്ള ഭഗവാനെ ദര്‍ശിക്കാനാകും. പ്രപഞ്ചത്തിലെ തന്നെ ഏറ്റവും മഹത്തരമായ അപൂര്‍തയായി മഹാലിംഗം ഇക്കാലയളവ് കൊണ്ട് മാറിയിരിക്കും. ഭക്തര്‍ക്ക് ജാതിമത വര്‍ഗ വര്‍ണ വ്യത്യാസമില്ലാതെയും സമ്പന്ന ദരിദ്ര പണ്ഡിത പാമര ഭേദമന്യേയും നേരിട്ട് അഭിഷേകം ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ ശിവലിംഗമായിരിക്കും യാഥാര്‍ത്ഥ്യമാകുക.