സമൂഹ നന്മയ്ക്കായി മഹാലിംഗ ഘോഷയാത്ര ബാലാലയത്തിൽ നടക്കുന്ന പൂർണ രുദ്രാഭിഷേകമാണ് പൂർണ രുദ്ര ജഗദ് കല്യാൺ മഹാഭിഷേകം. ദീർഘ സമയം നീണ്ടു നിൽക്കുന്ന മഹാഭിഷേകത്തിന് ഭക്തർ കൊണ്ടു വരുന്ന അഭിഷേക വസ്തുക്കളാണ് ഉപയോഗിക്കുന്നത്. ഓരോ ഭക്തരുടെയും ആഗ്രഹ പ്രകാരമുള്ള ഏതും അഭിഷേക വസ്തുവായി എത്തിക്കാം. പൂർണ രുദ്ര ജഗദ് കല്യാൺ മഹാഭിഷേകത്തിന്റെ ഭാഗമാകുന്നതും ദർശിക്കുന്നതും പാപമോചനലപ്തിയിലൂടെയുള്ള സ്വയം നവീകരണവും അതുവഴി സമൂഹ നവീകരണവുമാണ് സാദ്ധ്യമാക്കുന്നത്. ലോക നന്മയ്ക്ക് ഭഗവൽ കാരുണ്യം ചൊരിഞ്ഞു കൊണ്ടേയിരിക്കുന്നതിനും പൂർണ രുദ്ര ജഗദ് കല്യാൺ മഹാഭിഷേകത്തിലൂടെ കാരണമാകുന്നു. ഭക്തരുടെ ജീവിത സാഹചര്യങ്ങളും ജീവിത പരിസരങ്ങളും ഭഗവൽകൃപയാൽ അനുകൂലമാകുകയും ചെയ്യുന്നു