എല്ലാ പൗർണമി നാളിലും മഹാലിംഗ ഘോഷയാത്ര ബാലാലയത്തിലെ ചതുർമുഖ ലിംഗത്തിൽ പുണ്യ പൗർണമി പൂജ നടക്കും. പുഷ്പങ്ങൾ മാത്രമാണ് പുണ്യ പൗർണമി പൂജയ്ക്ക് അഭിഷേകത്തിനെടുക്കുന്നത്. ഭക്തരുടെ ഇഷ്ടപ്രകാരം അവർക്കിഷ്ടമായതും അവരവരുടെ ജന്മനക്ഷത്ര പുഷ്പങ്ങളും കൊണ്ട് സ്വയം അർച്ചന നടത്താം. സർവ്വ എെശ്വര്യ ദായകമാണ് പുണ്യ പൗർണമി പൂജ.