Home
History
സര്‍വ മാനവര്‍ക്കും സ്വാഗതം ചെയ്യുന്ന മഹാലിംഗ ക്ഷേത്രത്തില്‍ വര്‍ഗ വര്‍ണ ദേശ ഭാഷ വ്യത്യാസമില്ലാതെ ആര്‍ക്കുമെത്തി അഭിഷേകവും ആരാധനയും നടത്താം. സോമനാഥ ക്ഷേത്രം (ഗുജറാത്ത്), മഹാകാളേശ്വര്‍ ( മദ്ധ്യപ്രദേശ് ), ഭീമശങ്കര്‍ (മഹാരാഷ്ട്ര), ത്രയംബകേശ്വരം ( മഹാരാഷ്ട്ര -നാസിക് ), രാമേശ്വരം ( തമിഴ്നാട് ), ഓംകാരേശ്വര ക്ഷേത്രം ( മധ്യപ്രദേശ് ), ബാബവൈദ്യനാഥ് ക്ഷേത്രം ( ഝാര്‍ഖണ്ഡ് ), ശ്രീശൈലം മല്ലികാര്‍ജ്ജുന ക്ഷേത്രം ( ആന്ധ്രാപ്രദേശ് ), കേദാര്‍നാഥ്( ഉത്തരാഖണ്ഡ് ), കാശിവിശ്വനാഥ് ( ഉത്തര്‍പ്രദേശ് ), നാഗേശ്വര്‍ ( ഗുജറാത്ത് - ദ്വാരക), ഹര്‍ഷണേശ്വര്‍ ( മഹാരാഷ്ട്ര ) എന്നീ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുകയും ഈ പുണ്യ സ്ഥലങ്ങളിലെ സന്യാസി ശ്രേഷ്ഠന്മാരാലും പരമ ഭക്തരായ അഘോരികളാലും പൂണ്യതീര്‍ത്ഥങ്ങളാലും അപൂര്‍വ്വ ദ്രവ്യങ്ങളാലും അഭിഷ്‌ക്തമായ ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. 2125 ല്‍ പ്രയാണങ്ങളും ദിവ്യദര്‍ശനങ്ങളും മഹാഭിഷേകങ്ങളും പൂര്‍ത്തിയാക്കി കൈമനത്ത് മഹാലിംഗ പ്രതിഷ്ഠ പൂര്‍ണതയിലെത്തുമ്പോള്‍ പ്രപഞ്ച മഹാലിംഗമെന്ന പേരില്‍ അറിയപ്പെടുമെന്നാണ് പതിറ്റാണ്ടുകളുടെ തപസ് കൊണ്ട് ദിവ്യത്വം വരിച്ച ശ്രേഷ്ഠ മഹാ താപസര്‍ പ്രവചിച്ചിട്ടുള്ളത്. സാധാരണ മനുഷ്യര്‍ക്ക് വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ കഴിയാത്ത അനുഗ്രഹങ്ങളായിരിക്കും മഹാലിംഗത്തില്‍ അധിവസിക്കുന്ന ശ്രീ മഹാദേവന്‍ ചൊരിയുന്നത്.

മഹാലിംഗ നിര്‍മിതി

18 വർഷം ചെമ്പ്

2018- 2036

1 വർഷം പഞ്ചലോഹം

2036- 2037

18 വർഷം ഇരുമ്പ്

2037- 2055

1 വർഷം പഞ്ചലോഹം

2055- 2056

18 വർഷം ഈയം

2056- 2074

1 വർഷം പഞ്ചലോഹം

2074- 2075

18 വർഷം ചെമ്പ്

2075- 2093

1 വർഷം പഞ്ചലോഹം

2093- 2094

8 വർഷം ഇരുമ്പ്

2094- 2102

1 വർഷം പഞ്ചലോഹം

2102- 2103

8 വർഷം ഈയം

2103- 2111

1 വർഷം പഞ്ചലോഹം

2111- 2112

8 വർഷം ചെമ്പ്

2112- 2120

1 വർഷം പഞ്ചലോഹം

2120- 2121

1 വർഷം ചെമ്പ്

2121- 2122

1 വർഷം ഇരുമ്പ്

2122- 2123

1 വർഷം ഈയം

2123- 2124

1 വർഷം വെള്ളി

2124- 2125

108-ാം വർഷം സ്വർണ്ണം

2125

 

Our Mission
Our Vision
Mahajyothirligas
Bhasmarathi
Punya Paurnami Pooja
Rudra Mahabhishekam
Deepabhishekam
Council
Contact
 
പ്രപഞ്ചത്തിൽ ആദ്യമായി 108 വർഷഘോഷയാത്ര ||108 YEAR PROCESSION FOR THE FIRST TIME IN THE UNIVERSE || ब्रह्मांड में पहली बार 108 साल का महालिंगम जुलूस ||ವಿಶ್ವದಲ್ಲಿಯೇ ಮೊದಲ 108ವರ್ಷಗಳಮಹಾಲಿಂಗನಮೆರವಣಿಗೆ