മറ്റൊരു ആരാധനാലയങ്ങളിലും കാണാൻ കഴിയാത്ത മഹാദീപാഭിഷേകം മഹാലിംഗ ഘോഷയാത്ര ബാലാലയത്തിലെ പ്രത്യേകതയാണ്. ദുരിതങ്ങളാകുന്ന അന്ധകാരങ്ങളെ ഭഗവൽ കൃപയാൽ അകറ്റി ആനന്ദത്തിന്റെയും അഭിവൃദ്ധിയുടെയും പ്രഭ എക്കാലവും ചൊരിയുന്നതിനുള്ള അർച്ചനയാണ് മഹാദീപാഭിഷേകം. ഭക്തർ നേരിട്ട് തന്നെയാണ് ദീപങ്ങൾ കൊണ്ട് ആരതിയുഴിഞ്ഞ് മഹാദീപാഭിഷേകം നടത്തുന്നത്. പാപമോചനത്തിനും ദുഷ്ചിന്തകൾ അകറ്റുന്നതിനും വിവിധങ്ങളായ തടസങ്ങൾ മാറുന്നതിനും ഭഗവാന്റെ കൃപാകടാക്ഷം മഹാദീപാഭിഷേകത്തിന്റെ ഫലമാണ്.